Wednesday, January 21, 2009

കേരള സര്‍വകലാശാലാ യൂണിയന്‍ സാഹിത്യക്യാമ്പ്‌ തുടങ്ങി

ആലപ്പുഴ: കേരള സര്‍വകലാശാലാ യൂണിയന്റെ ത്രിദിന സാഹിത്യക്യാമ്പ്‌ ആലപ്പുഴ നെഹ്‌റുട്രോഫി പവലിയനില്‍ തുടങ്ങി. ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്‌ഘാടനംചെയ്‌തു. വിവിധ കോളേജുകളില്‍ നിന്നെത്തിയ 50 ഓളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്‌. യൂണിയന്‍ ചെയര്‍മാന്‍ പി.വി. അരുണ്‍ അധ്യക്ഷതവഹിച്ചു. ശരത്‌ സ്‌നേഹജന്‍, ആര്‍. രതീഷ്‌ എന്നിവര്‍ പ്രസംഗിച്ചു. കവി രാവുണ്ണിയുമായി സംവാദവുമുണ്ടായിരുന്നു. കുരീപ്പുഴ ശ്രീകുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വ്യാഴാഴ്‌ച കവി സമ്മേളനവും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും നടക്കും. വെള്ളിയാഴ്‌ച വൈകീട്ട്‌ മൂന്നിന്‌ നടക്കുന്ന സമാപനസമ്മേളനം പെരുമ്പടവം ശ്രീധരന്‍ ഉദ്‌ഘാടനം ചെയ്യും.

No comments: