Wednesday, February 4, 2009

അമ്പലപ്പുഴയിലെ വിദ്യാര്‍ഥിനികളുടെ ആത്മഹത്യ : രണ്ട്‌ പേര്‍ അറസ്റ്റില്‍

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന്‌ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ രണ്ട്‌ പേര്‍ അറസ്റ്റിലായി. വിദ്യാര്‍ഥിനികളുടെ സഹപാഠികളായ രണ്ട്‌ വിദ്യാര്‍ഥികളാണ്‌ അറസ്റ്റിലായത്‌. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ വെളിമ്പറമ്പ്‌ വീട്ടില്‍ ഷാനവാസ്‌(19), കമ്പിവളപ്പ്‌ വീട്ടില്‍ സൗഫര്‍(18) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ്‌ അറസ്റ്റ്‌. ആത്മഹത്യ ചെയ്‌ത മൂന്ന്‌ പെണ്‍കുട്ടികളില്‍ രണ്ട്‌ പേര്‍ അറസ്റ്റിലായവരുമായി അടുപ്പത്തിലായിരുന്നു. സഹപാഠികളായ നാല്‌ ആണ്‍കുട്ടികളെയാണ്‌ കേസില്‍ പോലീസ്‌ സംശയിച്ചിരുന്നത്‌. ഇവരെ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു.

ആദ്യം കേസ്‌ അന്വേഷിച്ച പ്രാദേശിക പോലീസിനെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. അവരാണ്‌ ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ അറസ്റ്റ്‌ ചെയ്‌തത്‌

No comments: