അമ്പലപ്പുഴ ഐ.ടി. പാര്‍ക്കിന് ഫിബ്രവരി 15ന് തറക്കല്ലിടും
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ നിര്‍ദിഷ്ട ഐ.ടി. പാര്‍ക്കിന് ഫിബ്രവരി 15-ാം തീയതി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തറക്കില്ലിടും. പാലങ്ങളാല്‍ ബന്ധിപ്പിക്കപ്പെടുന്ന ദ്വീപുകളുടെ മാതൃകയില്‍ നിര്‍മിക്കുന്ന ഐ.ടി. പാര്‍ക്ക് വിനോദസഞ്ചാര സാധ്യതകള്‍ മുന്നില്‍കണ്ടാണ് രൂപകല്‌പന ചെയ്‌തിട്ടുള്ളത്. കൊച്ചിയിലെ അജിത് അസോസിയേറ്റ്‌സ് എന്ന സ്ഥാപനമാണ് ഇതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. ഗാന്ധി സ്‌മൃതിവന പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന പുറക്കാട് ഗ്രാമപഞ്ചായത്തിലെ മണക്കല്‍ പാടശേഖരത്തില്‍ 100 ഏക്കര്‍ സ്ഥലത്താണ് സംസ്ഥാന വിവര സാങ്കേതിക വകുപ്പിന് കീഴില്‍ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിനായി 82 ഏക്കര്‍ സ്ഥലം റവന്യൂ വകുപ്പ് ഐ.ടി. വകുപ്പിന് കൈമാറി. അവശേഷിക്കുന്ന 18 ഏക്കര്‍ സ്ഥലം ഇനി ഏറ്റെടുക്കാനുണ്ട്. ഐ.ടി. മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകള്‍ സംഘടിപ്പിക്കാനുള്ള സൗകര്യമടക്കം ബഹുമുഖ സൗകര്യങ്ങളോടെയായിരിക്കും ഐ.ടി. പാര്‍ക്ക് പൂര്‍ത്തിയാക്കുക. പ്രകൃതിയോടിണങ്ങിയുള്ള നിര്‍മാണ രീതിയായിരിക്കും ഇതിനായി അവലംബിക്കുന്നത്. വര്‍ഷങ്ങളായി വെള്ളം നിറഞ്ഞു കിടക്കുന്ന പദ്ധതി പ്രദേശത്ത് ചെറു തുരുത്തുകള്‍ നിര്‍മിക്കുകയാവും ആദ്യ നടപടി. തറക്കല്ലിടലിനുശേഷം വൈകാതെ നിര്‍മാണം തുടങ്ങാനാണ് ഐ.ടി. വകുപ്പ് ആലോചിക്കുന്നത്. ഇതിനായി കരാറുകാരെ നിയമിക്കാനുള്ള നടപടി അവസാന ഘട്ടത്തിലായി. ദ്രുതഗതിയിലാവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ചുമതല കിറ്റ്‌കോയ്‌ക്കാണ്. കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡാണ് മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത്. ഫിബ്രവരി 15ന് വൈകീട്ട് അഞ്ചിന് വിപുലമായ രീതിയില്‍ തറക്കല്ലിടല്‍ ചടങ്ങ് നടത്താനാണ് ഐ.ടി. വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രി ജി. സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷതവഹിക്കും.
Saturday, January 24, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment