Saturday, January 24, 2009

സഹകരണ ആസ്‌പത്രിയുടെ നിര്‍മാണം ഫിബ്രവരിയില്‍ തുടങ്ങും-മന്ത്രി

അമ്പലപ്പുഴ:പുന്നപ്ര സഹകരണ എന്‍ജിനീയറിംഗ്‌ കോളേജിനോടനുബന്ധിച്ച്‌ തുടങ്ങുന്ന സഹകരണ ആസ്‌പത്രിയുടെ നിര്‍മാണം ഫിബ്രവരി ഒന്നിന്‌ തുടങ്ങുമെന്ന്‌ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എറണാകുളം സഹകരണമെഡിക്കല്‍ കോളേജിന്‌ കീഴില്‍ ഏഴ്‌ കോടി രൂപ ചെലവഴിച്ചാണ്‌ പുന്നപ്രയില്‍ സഹകരണ ആസ്‌പത്രി നിര്‍മിക്കുന്നത്‌. സുനാമി പുനരധിവാസ ഭവനനിര്‍മാണ പദ്ധതി പ്രകാരം അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഭവന നിര്‍മാണ ധനസഹായം വളഞ്ഞവഴി ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സുനാമി പുനരധിവാസ പദ്ധതിപ്രകാരം ഉള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കരുതെന്ന്‌ മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കളക്ടറും ജില്ലാ പഞ്ചായത്തും ഇടപെടണം. കാക്കാഴം എസ്‌എന്‍വിടിടിഐയില്‍ സുനാമി പുനരധിവാസ പദ്ധതി പ്രകാരമുള്ള കെട്ടിടനിര്‍മാണത്തിന്‌ തടസ്സം നില്‍ക്കുന്ന അമ്പലപ്പുഴ വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി കളക്ടറോട്‌ ശുപാര്‍ശ ചെയ്‌തു. ഡോ.കെ.എസ്‌.മനോജ്‌ എംപി അധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടര്‍ വി.കെ.ബാലകൃഷ്‌ണന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ത്യാഗരാജന്‍, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എന്‍.ഗോപിനാഥപിള്ള, ബ്ലോക്ക്‌ പഞ്ചായത്തംഗം സി.ഷാംജി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി.കെ.രതി, പി.അരുണ്‍കുമാര്‍, ജയാസാധുപാലന്‍, രത്‌നമ്മഷാജി, തഹസില്‍ദാര്‍ ആന്റണി ഡൊമിനിക്‌, സി.രാധാകൃഷ്‌ണന്‍, സാദിക്‌ എം. മാക്കിയില്‍, എസ്‌.ശശിധരന്‍ നായര്‍, ടി.സി.സക്കറിയ, ജിജോതോമസ്‌, പി.ടി.സുമിത്രന്‍, എസ്‌.മുകുന്ദന്‍, തോമസ്‌ ചുള്ളിക്കല്‍, ബേബി പാറക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments: